'വരള്‍ച്ച രൂക്ഷമാകും പിന്നീട് പ്രളയവും': വരും നാളുകളില്‍ സംഭവിക്കാന്‍ പോകുന്നത്

'വരള്‍ച്ച രൂക്ഷമാകും പിന്നീട് പ്രളയവും': വരും നാളുകളില്‍ സംഭവിക്കാന്‍ പോകുന്നത്

വേനല്‍മഴ ഇത്തവണ ശുഷ്‌കമായതിനാല്‍ രൂക്ഷമായ വരള്‍ച്ചയ്ക്ക് സാധ്യതയുള്ളതായാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ഒന്‍പത് മാസം വരെ മഴ ലഭിച്ചതും മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരിയിയില്‍ മെച്ചപ്പെട്ട വേനല്‍ മഴ ലഭിച്ചതും മുന്‍ നിര്‍ത്തിയാണ് പുതിയ നിരീക്ഷണങ്ങള്‍. ഇതുവരെ പെയ്ത വേനല്‍മഴ അളക്കാന്‍ പോലും കഴിയാത്തത്ര ദുര്‍ബലമായിരുന്നു. ഒറ്റപ്പെട്ട് പെയ്ത വേനല്‍ മഴ മണ്ണില്‍ പതിച്ച് ഒലിച്ചിറങ്ങും മുമ്പ് ആവിയായി പോയതും പ്രതിസന്ധി സൃഷ്ടിക്കും.

കഴിഞ്ഞ ദിവസം യുഎഇയിലെ പല ഭാഗങ്ങളിലും പെയ്ത അതിശക്തമായ മഴ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടക്കാത്തതും വരള്‍ച്ചയുടെ ലക്ഷണമായി കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.

എല്‍നിനോ പ്രതിഭാസം മൂലം കാലാവസ്ഥയിലെ വൈരുദ്ധ്യം ഇത്തവണ വരള്‍ച്ചയിലേയ്ക്കും അടുത്ത വര്‍ഷം പ്രളയ സാധ്യതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഇത് ഈ സീസണില്‍ മത്സ്യ സമ്പത്തിനെ ബാധിച്ചേക്കുമെന്ന ആശങ്കയും പരിസ്ഥതി വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നു.

പരമ്പരാഗത ജലസ്രോതസുകള്‍ സമൃദ്ധിയില്‍ തുടരുന്നതിനാല്‍ വരള്‍ച്ചയുണ്ടായാലും ജലക്ഷാമം ഉണ്ടാകാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. കമ്മിഷന്‍ ചെയ്യാനിരിക്കുന്ന പുതിയ കുടിവെള്ള പദ്ധതികളും ഇതിന് ഉദാഹണമാണ്.

കാലാവസ്ഥാ നീരിക്ഷണത്തില്‍ രാജ്യത്തെ പിന്നോട്ട് നയിക്കുന്ന ചില ഘടകങ്ങള്‍:

ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ പിന്നില്‍
കാലാവസ്ഥ സങ്കീര്‍ണമാകുമ്പോഴുള്ള വ്യതിയാനം വലിയ ആഘാതമേല്‍പ്പിക്കും
കാലാവസ്ഥാമാറ്റങ്ങള്‍ ദുരന്തമാകുമ്പോള്‍ മാത്രമാണ് നാം അറിയുന്നത്
നൂതന കാലാവസ്ഥാ പഠനങ്ങള്‍ക്ക് ഡോപ്പളാര്‍ റഡാറുകളെയാണ് ലോകം ആശ്രയിക്കുന്നത്
രാജ്യത്തിന് അവശ്യമായി വേണ്ടത് നൂറ് റഡാറുകളുടെയെങ്കിലും സേവനം
നിലവില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിനുള്ളത് 35 റഡാറുകള്‍

കാലാവസ്ഥാ പഠനത്തിന് കേന്ദ്രം കൂടുതല്‍ വിഹിതം അനുവദിക്കണമെന്നും അതുപോലെ മെച്ചപ്പെട്ട കൃഷിക്കും അതുവഴി ഭക്ഷ്യസുരക്ഷയ്ക്കും ഊന്നല്‍ നല്‍കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.