ഗുവാഹത്തി: അസമിലെ മാകം കല്‍ക്കരിപ്പാടത്തില്‍ നിന്ന് 24 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഇലകളുടെ ഫോസില്‍ കണ്ടെത്തി. ലക്‌നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയന്‍സസിലെ ഗവേഷണ സംഘമാണ് കണ്ടെത്തലിന് പിന്നില്‍. ഗവേഷണ സംഘം ഫോസില്‍ ഇലകളെക്കുറിച്ച് ഗവേഷണം നടത്തുകയും ഇവയ്ക്ക് നവീന കാലത്തെ സസ്യങ്ങളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
ഈ കണ്ടെത്തലുകള്‍ വടക്കുകിഴക്കന്‍ ഇന്ത്യയും പശ്ചിമഘട്ടവും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു. ഉഷ്ണമേഖലാ സസ്യജാലങ്ങളായ നോതോപീജിയയുമായി ഈ ഫോസിലുകള്‍ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇവ പശ്ചിമഘട്ടത്തില്‍ മാത്രമാണ് വളരുക.
ഭുഗര്‍ഭ കാലഘട്ടത്തിന്റെ അവസാന കാലങ്ങളില്‍ ഉണ്ടായിരുന്ന ഇലകളാണ് ഇവയെന്ന് ഗവേഷണസംഘം വ്യക്തമാക്കി. കൂടാതെ നോതോപീജിയയുടെ ഏറ്റവും പഴക്കമുള്ള ഫോസില്‍ രേഖയാണിവ. ഭുഗര്‍ഭ കാലഘട്ടങ്ങളില്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് ഉണ്ടായിരുന്നത്.
എന്നാല്‍ ഹിമാലയം ഉയരാന്‍ തുടങ്ങിയപ്പോള്‍ സാഹചര്യം മാറി. പ്രദേശം തണുക്കുകയും മഴ പെയ്യാന്‍ തുടങ്ങുകയും ചെയ്തു. ഇത് ഉഷ്ണമേഖലാ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് വെല്ലുവിളിയായി. തുടര്‍ന്ന് നോതോപീജിയ പോലെയുള്ള സസ്യങ്ങള്‍ വടക്കുകിഴക്കല്‍ പ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഈ കണ്ടെത്തല്‍ ഗവേഷണ ലോകത്തിന് തന്നെ പുയിയ മാറ്റം കൊണ്ടുവരുന്നതാണെന്നും സംഘം വ്യക്തമാക്കി.