റഷ്യന്‍ സൈനിക വിമാനം തീപിടിച്ച് തകര്‍ന്നുവീണ് 15 പേര്‍ കൊല്ലപ്പെട്ടു: വീഡിയോ

റഷ്യന്‍ സൈനിക വിമാനം തീപിടിച്ച് തകര്‍ന്നുവീണ് 15 പേര്‍ കൊല്ലപ്പെട്ടു: വീഡിയോ

മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തീപിടിച്ച് തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 15 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. മോസ്‌കോയുടെ വടക്കുകിഴക്കന്‍ ഇവാനോവോ മേഖലയിലാണ് സംഭവം. സൈനിക ചരക്ക് വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ റഷ്യയിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ഇല്യുഷിന്‍-2-76 വിമാനം തകര്‍ന്നുവീണത്. എന്‍ജിനില്‍ തീ പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

എട്ട് വിമാനജീവനക്കാരും ഏഴ് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടിച്ച വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജനുവരിയില്‍ സമാനരീതിയില്‍ ഐ.എല്‍-76 യാത്രാവിമാനം തകര്‍ന്നുവീണ് 65 പേര്‍ മരിച്ചിരുന്നു. 65 യുദ്ധത്തടവുകാരുമായി പോകുകയായിരുന്ന വിമാനത്തെ ഉക്രെയ്ന്‍ വെടിവെച്ചിട്ടതാണെന്നായിരുന്നു ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.