രാജ്യാന്തര വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നു; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടും

രാജ്യാന്തര വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നു; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടും

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

നിലവില്‍ ബാരലിന് 86 ഡോളറിലേക്ക് അടുക്കുകയാണ് ബ്രെന്‍ഡ് ക്രൂഡ് വില. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വില ബാരലിന് 81 ലേക്ക് അടുക്കുകയാണ്.

ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാനമായി എണ്ണ വില ഉയരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഊര്‍ജ്ജ സ്രോതസുകള്‍ ലക്ഷ്യമാക്കി ആക്രമണം വര്‍ധിക്കുന്നതും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതുമാണ് എണ്ണ വില ഉയരാനുള്ള പ്രധാന കാരണങ്ങള്‍.

പ്രതികൂലമായ സാഹചര്യം എണ്ണ വിതരണത്തെ ബാധിക്കുമോ എന്നാണ് ആശങ്കപ്പെടുന്നത്. ഇതിന് പുറമേ അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം കുറയുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.