ന്യൂയോർക്ക് : സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഫ്രത്തെല്ലി തുത്തിയുടെയും കഴിഞ്ഞ വർഷം മാർപ്പാപ്പയും അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാമും കൂടി ഒപ്പിട്ട “മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തിന്റെയും“ പ്രതിധ്വനികൾ ലോകമെമ്പാടും അലയടിച്ചുയരുമ്പോൾ ഐകൃ രാഷ്ട്ര സഭയും ഇതിനോട് കൈ കോർത്തു നിൽക്കുന്നു.

യുഎൻ പൊതുസഭ ഫെബ്രുവരി 4 അന്താരാഷ്ട്ര മനുഷ്യ സാഹോദര്യദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം അംഗീകരിച്ചു. 2021 മുതൽ ഓരോ വർഷവും ഇത് ആചരിക്കേണ്ടതാണ്. സഹിഷ്ണുത, പരസ്പരബന്ധം, മതാന്തര സംവാദം , സാംസ്‌കാരിക കൈമാറ്റം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് ഓരോരുത്തരും ഉചിതമെന്ന് കരുതുന്ന രീതിയിൽ വാർഷിക ദിനം ആചരിക്കാൻ അംഗരാജ്യങ്ങളെയും ഐക്യരാഷ്ട്ര സംവിധാനത്തെയും മറ്റുള്ളസംഘടനകളെയും ഐക്യരാഷ്ട്രസഭ ക്ഷണിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രതിനിധി പ്രമേയം അവതരിപ്പിച്ചു കൊണ്ട് കോവിഡ് ‑ 19 പകർച്ചവ്യാധികൾക്കിടയിലും വർദ്ധിച്ചുവരുന്ന മത വിദ്വേഷത്തോടുള്ള പ്രതികരണമാണിതെന്ന് പറഞ്ഞു. മതപരമായ വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്നത് വഴി സഹിഷ്ണുത ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽ പ്രമേയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. എല്ലാ മതങ്ങളിലെയും വിശ്വാസങ്ങളിലെയും മനുഷ്യരുടെ മൂല്യവത്തായ സംഭാവനയെ അസംബ്ലി അംഗീകരിച്ചു, ഒപ്പം എല്ലാ മതവിഭാഗങ്ങളും തമ്മിലുള്ള സംഭാഷണം മെച്ചപ്പെട്ട അവബോധം സൃഷ്ടിക്കാനാവും എന്ന് ഓർമിപ്പിച്ചു. വ്യത്യസ്ത സംസ്കാരങ്ങളെയും മതങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നു. സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസം ഇതിൽ ഉൾപ്പെടുന്നു, അതിൽ മതപരവും സാംസ്കാരികവുമായ വൈവിധ്യത്തിനും ആവിഷ്‌കാരത്തിനും സ്വീകാര്യതയും ബഹുമാനവും ഉൾപ്പെടുന്നു.
വിദ്യാഭ്യാസത്തിൽ , പ്രത്യേകിച്ചുംസ്‌കൂളുകളിൽ , സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നതിനും മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാതാക്കുന്നതിനും അർത്ഥവത്തായ രീതിയിൽ സംഭാവന നൽകണമെന്ന് പ്രമേയം ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ മതനേതാക്കളുടെ സംഭാവനയുടെ പ്രാധാന്യവും പ്രമേയം അടിവരയിടുന്നു.
2019 ഫെബ്രുവരി 4 ന് അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയും അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ തയ്യിബും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഈ സഹിഷ്ണത ഉണർത്തുവാൻ പ്രത്യേകം ശ്രദ്ധിച്ചു, ക്രിസ്ത്യൻ-മുസ്‌ലിം ബന്ധങ്ങളിലെ ആ സുപ്രധാന സംഭവമാണ് ഫെബ്രുവരി 4 ന് മനുഷ്യ സാഹോദര്യ ദിനമായി ആചരിക്കുവാൻ പ്രചോദനമായത്.
മാർപ്പാപ്പയുടെചാക്രികലേഖനമായ ഫ്രത്തെല്ലിതുത്തി അവതരിപ്പിച്ച ആദ്യത്തെ മുസ്ലീമായ ഹയർ ഹ്യൂമൻ ഫ്രറ്റേണിറ്റി സെക്രട്ടറി ജനറൽ സലാമാണ് യുഎന്നിൽ ഈ നീക്കത്തിന് നേതൃത്വം നൽകിയത് . മനുഷ്യ സാഹോദര്യം സംബന്ധിച്ച പ്രമാണം ഒപ്പിട്ടതിനെത്തുടർന്ന്, 2019 ഓഗസ്റ്റ് 20 ന് ഹ്യൂമൻ ഫ്രറ്റേണിറ്റിക്കായുള്ള ഉന്നത സമിതി രൂപീകരിച്ചു. വത്തിക്കാൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ക്രിസ്ത്യൻ, മുസ്ലീം, ജൂത അംഗങ്ങൾ ചേർന്നതാണ് ഈ സമിതി.
കർദിനാൾ അയ്യൂസോ ഗുക്സോട്ട്, സലാം എന്നിവരുൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ 2019 ഡിസംബർ 4 ന് യുഎൻ ആസ്ഥാനത്ത് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ കണ്ടു. ഫെബ്രുവരി 4 മനുഷ്യ സാഹോദര്യ ദിനമായി പ്രഖ്യാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടുകൊണ്ട് പോപ്പ്, ഗ്രാൻഡ് ഇമാം എന്നിവരിൽ നിന്നുള്ള സന്ദേശം നൽകി. യുഎഇ പ്രതിനിധി ഈ നിർദേശം ഐക്യരാഷ്ട്ര സഭയ്ക്ക് കൈമാറി.
ഫ്രത്തെല്ലിതുത്തി സമാധാന പൂർണ്ണമായ ഒരു നവലോക സൃഷ്ടിക്ക് ഇടയാകും എന്ന് വിവിധ രാജ്യങ്ങൾ കരുതുന്നു.