ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചുപൂട്ടി

 ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചുപൂട്ടി

ന്യൂഡല്‍ഹി: ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചുപൂട്ടി. പ്രസിദ്ധീകരണ ലൈസന്‍സ് ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിലാണ് നീക്കം.

അടുത്തയാഴ്ച മുതല്‍ ബിബിസി മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് 'കളക്ടീവ് ന്യൂസ് റൂം' ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബിബിസിയുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. കളക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ക്കായി ബിബിസി സര്‍ക്കാരിന് അപേക്ഷ നല്‍കി.

അതേസമയം ബിബിസി മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് നല്‍കുന്നത് ആദ്യമായാണെന്നും പത്രപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി കൂടെയുണ്ടെന്നും കളക്ടീവ് ന്യൂസ് റൂം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ രൂപ ഝാ പറഞ്ഞു. ബിബിസി ഇന്ത്യയിലെ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന ഝാ, കളക്ടീവ് ന്യൂസ് റൂമിന്റെ നാല് സ്ഥാപക ഓഹരി ഉടമകളില്‍ ഒരാളാണ്.

1940 മെയിലാണ് ബിബിസി ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.