ഇസ്രയേലില്‍ വീണ്ടും മിസൈലാക്രമണം നടത്തി ഹിസ്ബുള്ള: ഏഴ് പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

ഇസ്രയേലില്‍ വീണ്ടും  മിസൈലാക്രമണം നടത്തി ഹിസ്ബുള്ള: ഏഴ് പേര്‍ക്ക് പരിക്ക്;  രണ്ട് പേരുടെ നില ഗുരുതരം

ടെല്‍ അവീവ്: വടക്കന്‍ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ലബനനിലെ ഇസ്ലാം സായുധ സംഘമായ ഹിസ്ബുള്ള.

ഇസ്രായേലിലെ അറബ് അല്‍-അറാംഷെയിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായാണ് ഹിസ്ബുള്ള അറിയിച്ചത്. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗരുതരമാണ്.

ഗുരുതരമായി പരിക്കേറ്റവരെ ഇസ്രയേലിലെ ഗലീലി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഇസ്രയേലിലെ സൈനിക രഹസ്യാന്വേഷണ കമാന്‍ഡ് സെന്ററില്‍ മിസൈലുകളും ഡ്രോണുകളും പതിച്ചതായും ഹിസ്ബുള്ള നേതാക്കള്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച ഐന്‍ ബാലിലും ഷെഹാബിയയിലും തങ്ങളുടെ നിരവധി പോരാളികളെ വധിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുള്ള നേതൃത്വം പറഞ്ഞു. ഇസ്രയേല്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.