പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍; ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലങ്ങളില്‍ റോഡ് ഷോയും റാലിയും

 പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍;  ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലങ്ങളില്‍ റോഡ് ഷോയും റാലിയും

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനാണ് പ്രിയങ്ക എത്തുന്നത്.

രാവിലെ പ്രത്യേക വിമാനത്തിലെത്തുന്ന പ്രിയങ്ക ആദ്യം ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹന്നാന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും. അവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം പത്തനംതിട്ടയില്‍ എത്തി ആന്റോ ആന്റണിയ്ക്കായി പ്രചാരണം നടത്തും.

ഉച്ച കഴിഞ്ഞ് 2.30ന് പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിലെ റാലിയിലാണ് പ്രിയങ്ക പങ്കെടുക്കുക. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ സിപിഎമ്മിനായി മുന്‍ ധനമന്ത്രി തോമസ് ഐസക്കും ബിജെപിക്കായി  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ ആന്റോ ആന്റണിയുമാണ് സ്ഥാനാര്‍ഥികള്‍.

പിന്നീട് തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനൊപ്പം റോഡ് ഷോ നടത്തും. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം വൈകുന്നേരത്തോടെ ഡല്‍ഹിയിലേക്ക് മടങ്ങും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.