അബുജ: തന്റെ തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും നൈജീരിയയിൽ പെരുകി വരുന്ന മനുഷ്യക്കടത്തിനെതിരെ പോരാടി ഹാൻഡ് മൈഡ്സ് ഓഫ് ഹോളി ചൈൽഡ് ജീസസ് സന്യാസ സമൂഹത്തിലെ അംഗമായ സി. അന്തോണിയ എം. എസ്സിയൻ. സോഷ്യോളജി പ്രൊഫസറും നൈജീരിയയിലെ യുയോ സർവകലാശാലയിലെ ഡെപ്യൂട്ടി വൈസ് ചാൻസലറുമാണ് സി. അന്തോണിയ.
2021 മുതൽ സി. അന്തോണിയ അക്വാ ഇബോം സംസ്ഥാനത്തെ ഗ്രാമങ്ങളിൽ അജപാലന പ്രവർത്തനങ്ങൾ നടത്തുകയും വ്യക്തികളെ കടത്തുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇരകളുടെ കഥകൾ എന്നെ ഉണർത്തി. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉണ്ടായെന്ന് സിസ്റ്റർ അന്തോണിയ വെളിപ്പെടുത്തി.
മനുഷ്യക്കടത്തുകാരെ അറസ്റ്റ് ചെയ്യുന്നതിനും അവർ നിയമത്തെ നേരിടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച് സിസ്റ്റർ ഉറപ്പുവരുത്തുന്നുണ്ട്. മനുഷ്യക്കടത്തിന് ഇരയായ അനേകം പെൺകുട്ടികളെ രക്ഷിക്കുവാനും സന്യാസിനിക്ക് തന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള യാക്ക് ഇയമ്മ പദ്ധതിയിൽ പ്രാദേശിക സമൂഹത്തെ ഉൾപ്പെടുത്തുന്നതിനായി ഉള്ള പ്രവർത്തനങ്ങൾ സിസ്റ്റർ ആരംഭിച്ചു. അത് വിജയത്തിലെത്തുകയും ചെയ്തു.