വത്തിക്കാന്‍: ഗള്‍ഫ് മേഖലയിലെ പ്രവാസികളായ സീറോ മലബാര്‍ സഭാംഗങ്ങളുടെ അജപാലന അധികാരം സീറോ മലബാര്‍ സഭയ്ക്ക് നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ.
മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച ബിഷപ്പുമാരുടെ സംഘത്തോടാണ് അജപാലന അധികാരം സംബന്ധിച്ച തന്റെ അനുമതി നല്‍കുന്നതായി പാപ്പ വ്യക്തമാക്കിയത്.
വര്‍ഷങ്ങളായി സീറോ മലബാര്‍ സഭ ഉന്നയിച്ച ആവശ്യത്തിനാണ് ഇപ്പോള്‍ മാര്‍പാപ്പയുടെ അനുമതി ലഭിച്ചത്. അനുമതിയുമായി ബന്ധപ്പെട്ട ആവശ്യം എഴുതി നല്‍കണമെന്നും എന്നാല്‍ ഇപ്പോള്‍ മുതല്‍ ഈ അനുതി പ്രാബല്യത്തില്‍ വരുന്നതാണെന്നും പാപ്പ വ്യക്തമാക്കി.