ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും പ്രസിഡന്റിനൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തില്‍ ഇന്നായിരുന്നു അപകടം.

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥ മൂലം രക്ഷാ പ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്കെത്താന്‍ ബുദ്ധിമുട്ടുള്ളതായി എ.പി റിപ്പോര്‍ട്ട് ചെയ്തു. കാറ്റിനൊപ്പം ശക്തമായ മഴയും പ്രദേശത്തുണ്ട്.

അസര്‍ബൈജാനും ഇറാനും ചേര്‍ന്ന് അരാസ് നദിയില്‍ നിര്‍മിച്ച ക്വിസ്-ഖലാസി അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് ഇന്ന് പുലര്‍ച്ചേയാണ് പ്രസിഡന്റും സംഘവും പുറപ്പെട്ടത്.

ഹെലികോപ്റ്ററുമായി ആശയ വിനിമയം സാധ്യമാകുന്നുണ്ടെന്നാണ് വൈകി വരുന്ന റിപ്പോര്‍ട്ട്. ഹെലികോപ്ടര്‍ തിരിച്ചിറക്കിയതായി എ.പി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.