ഡബ്ലിന്‍: ഖത്തറിലെ ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ആറ് ജീവനക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു.
ഖത്തര്‍ എയര്‍വേയ്സിന്റെ ക്യൂ.ആര്‍ 017 വിമാനമാണ് ചുഴിയില്‍പ്പട്ടത്. തുര്‍ക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതെന്നും ആറ് യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റതായും ഡബ്ലിന്‍ എയര്‍പോര്‍ട്ട് വക്താവ് എക്സ് അക്കൗണ്ടില്‍ കുറിച്ചു.
ലണ്ടനില്‍ നിന്ന് പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം കഴിഞ്ഞ ആഴ്ച സമാന രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആര്‍. വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.