കോംഗോയിൽ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ച 14 കത്തോലിക്കരെ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തി; അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ

കോംഗോയിൽ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ച 14 കത്തോലിക്കരെ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തി; അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ

കോംഗോ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്ക് മേൽ അക്രമണം അഴിച്ചു വിടുന്നത് നിത്യസംഭവമാണ്. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള 'ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്' എന്ന തീവ്രവാദ സംഘടന 14 കത്തോലിക്കരെ ക്രൂരമായി കൊലപ്പെടുത്തി. വടക്കൻ കിവുവിൽവെച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള 'ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്' എന്ന തീവ്രവാദ സംഘടനയാണ് ആക്രമണം അഴിച്ചുവിട്ടത്.

ക്രൂരമായ ഈ സംഭവത്തെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. കോംഗോയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായെന്നും അവരിലൂടെയുള്ള രക്തസാക്ഷിത്വത്തിന് ദൈവത്തിന് നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്നും പാപ്പ പറഞ്ഞു. ക്രിസ്ത്യാനികളായതിനാലും ഇസ്ലാം മതം സ്വീകരിക്കാത്തതിനാലുമാണ് അക്രമികള്‍ അവരുടെ കഴുത്ത് മുറിച്ചതെന്നും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു.

മെയ് 13 ന് 11 ക്രിസ്ത്യാനികളെ വടിവാളുകളും റൈഫിളുകളും ഉപയോഗിച്ച് വധിക്കുകയും മറ്റ് നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചില വീടുകൾക്ക് തീയിടുകയും ചെയ്തുവെന്ന് ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്യൂട്ടേംബോ-ബെനി ബിഷപ്പ് മെൽചിസെഡെക് പലുകു കൊലപാതകങ്ങളെ അപലപിക്കുകയും ക്രിസ്ത്യാനികളുടെ സഹിഷ്ണുതയെ പ്രശംസിക്കുകയും ചെയ്തു.

ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ഗ്രാമവാസികൾ പ്രകടിപ്പിക്കുന്ന സഹിഷ്ണുതയും ധൈര്യവും അവരുടെ അചഞ്ചലമായ ചൈതന്യത്തിൻ്റെയും സങ്കൽപ്പിക്കാനാവാത്ത ദുരന്തത്തിനിടയിലും അവരുടെ ജീവിതം പുനർനിർമ്മിക്കാനുള്ള ദൃഢനിശ്ചയത്തിൻ്റെയും തെളിവാണെന്നും ബിഷപ്പ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.