കനത്ത മഞ്ഞുവീഴ്ച്ചയില്‍ പറന്നുകൊണ്ടിരുന്ന ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കനത്ത മഞ്ഞുവീഴ്ച്ചയില്‍ പറന്നുകൊണ്ടിരുന്ന ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിയന്ന: പറക്കുന്നതിനിടെ ശക്തമായ മഞ്ഞുവീഴ്ച്ചയില്‍ അകപ്പെട്ട ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്്. ഓസ്ട്രിയയിലാണ് സംഭവം. സ്‌പെയ്‌നിലെ പാല്‍മ ഡെ മല്ലോര്‍സയില്‍ നിന്ന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലേക്ക് പറക്കുകയായിരുന്ന ഒ.എസ്434 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ മുന്‍ഭാഗത്തെ കൂര്‍ത്ത മൂക്ക് (ചീലെ ഇീില) ഉള്‍പ്പെടെ തകര്‍ന്നു. കനത്ത ആലിപ്പഴ വര്‍ഷത്തില്‍ കോക്പിറ്റ് വിന്‍ഡോ ഗ്ലാസുകളും തകര്‍ന്നു.

ശക്തമായ ഇടിമിന്നലിനും മഴയ്ക്കും ഒപ്പമാണ് മഞ്ഞുവീഴച്ചയുണ്ടായത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 20 മിനുട്ടുള്ളപ്പോഴാണ് ഇടിമിന്നലോടെ ശക്തമായ മഴയും മഞ്ഞുവീഴച്ചയുമുണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതോടെ അടിയന്തര സന്ദേശം അയച്ച് വിമാനം താഴെയിറക്കുകയായിരുന്നു.

വലിയ കല്ലുകള്‍ പതിക്കുന്നതുപോലെ അനുഭവപ്പെട്ടുവെന്നും വന്‍ ശബ്ദമുണ്ടായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു. മിനുട്ടുകളോളം പാറകള്‍ വന്ന് വിമാനത്തിനു മുകളില്‍ വീഴുന്ന അനുഭവമുണ്ടായെന്നും യാത്രക്കാര്‍ പറയുന്നു.

ഓണ്‍ലൈനില്‍ പങ്കുവച്ച ചിത്രത്തില്‍ വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി കാണാം. എ 320 എയര്‍ക്രാഫ്റ്റിന്റെ മുന്‍പിലെ കൂര്‍ത്ത ഭാഗം പൂര്‍ണമായും വേര്‍പെട്ട് പോയ നിലയിലാണ്.

രണ്ടു മിനുട്ടോളം വലിയ ഐസ് കഷ്ണങ്ങള്‍ വീണു. ആകാശച്ചുഴിയില്‍പ്പെടുന്നതുപോലുള്ള അനുഭവവമുണ്ടായി. ചില യാത്രക്കാര്‍ക്ക് അസ്വസ്ഥതകളുണ്ടായി. യാത്രക്കാര്‍ക്ക് കാബിന്‍ ക്രൂ സുരക്ഷാ നിര്‍ദേശം നല്‍കിയതിനാല്‍ അപകടമുണ്ടായില്ല.

കാബിന്‍ക്രൂ സമയോചിതമായി ഇടപെട്ടതാണ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ കാരണമെന്ന് ഒരു യാത്രക്കാന്‍ പറഞ്ഞു. വിയന്നയിലെ ഷെവാട്സ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങി. ആര്‍ക്കും പരുക്കില്ലെന്ന് ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.