സുപ്രധാന വിഷയങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാം; നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ജസ്റ്റിന്‍ ട്രൂഡോ

സുപ്രധാന വിഷയങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാം; നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ജസ്റ്റിന്‍ ട്രൂഡോ

റോം: സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു ട്രൂഡോ.

ഇന്ത്യയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും നേരത്തെ കണ്ടുമുട്ടിയത്. തുടര്‍ നടപടികളുണ്ടാകേണ്ട സുപ്രധാനമായ കാര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വരും കാലങ്ങളില്‍ ചില പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.

ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യ ആണന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രകാര്യങ്ങളില്‍ വിള്ളല്‍ വീണിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോഡി-ട്രൂഡോ കൂടിക്കാഴ്ച നടത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.