ലഡാക്ക്: ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപം ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം.
ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ മറ്റ് നാല് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ലഡാക്കിലെ ലേയില്‍ നിന്ന് 148 കിലോ മീറ്റര്‍ അകലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ടി-72 ടാങ്കിലായിരുന്നു സൈനികര്‍ നദി മുറിച്ചു കടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നെന്നാണ് വിവരം.