ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കത്വയിലെ മച്ചേദി മേഖലയിൽ സൈനിക വാഹനത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരർ മലമുകളിൽ നിന്ന് വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മേഖലയിൽ വ്യാപക തിരച്ചിൽ സൈന്യം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരിൽ നടന്നു വരുന്ന ഭീകരാക്രമണങ്ങളുടെ തുടർച്ചയായാണ് തിങ്കളാഴ്ചയും ഉണ്ടായത്. ശനിയാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിക്കുകയും രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.