ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: യുപിയില്‍ 18 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: യുപിയില്‍ 18 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ലക്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പാല്‍ കയറ്റി വരികയായിരുന്ന കണ്ടെയ്നര്‍ ട്രക്കുമായി ബസ് കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചു.

ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഡബിള്‍ ഡക്കര്‍ ബസിന് പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരണെന്നാണ് വിവരം. കൂട്ടിയിടിയുടെ ആഘാതത്തില്‍ നിരവധി പേര്‍ ബസിന് പുറത്തേക്ക് വീണെന്നും പൊലീസ് വ്യക്തമാക്കി.

പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനും ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.