ന്യൂഡല്‍ഹി: ഇന്ത്യയിലും വിദേശത്തുമുള്ള വിമാന സര്‍വീസുകളെ ബാധിച്ച മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളുടെ ആഗോള പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ ബജറ്റ് കാരിയര്‍ ഇന്‍ഡിഗോയ്ക്ക് വെള്ളിയാഴ്ച രാജ്യത്തുടനീളമായി 200 വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു.
തങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള ലോകമെമ്പാടുമുള്ള യാത്രാ സംവിധാനം തടസപ്പെട്ടതിന്റെ കാസ്‌കേഡിങ് ഇഫക്റ്റ് കാരണം ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിരിക്കുന്നു. നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഫ്‌ലൈറ്റ് റീബുക്ക് ചെയ്യാനോ റീഫണ്ട് ക്ലെയിം ചെയ്യാനോ ഉള്ള ഓപ്ഷന്‍ താല്‍ക്കാലികമായി ലഭ്യമല്ലെന്നും എയര്‍ലൈന്‍ അറിയിച്ചു.