സാന്റിയാഗോ: ഭൂമിയില്‍ ഇതുവരെ കൊറോണ വൈറസ് ഇല്ലാതിരുന്ന അതിശൈത്യ പ്രദേശമായ അന്റാർട്ടിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിക്കുന്ന കൊറോണ വൈറസ് ലോകമെമ്പാടും ഭീതി ഉയർത്തുന്ന സാഹചര്യത്തിലാണ് അന്റാർട്ടിക്കയിൽ വൈറസ് സ്ഥിരീകരിച്ചത്.
ജനറല്‍ ബര്‍ണാഡോ ഓ ഹിഗ്വിന്‍സ് റിക്വല്‍മി ഗവേഷണ കേന്ദ്രത്തിലെ 26 സൈനികര്‍ക്കും 10 ജീവനക്കാര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ചവരെ ചിലയിലെ പുന്ത അരീനയിലേക്ക് മാറ്റി താമസിപ്പിച്ചു.