ബ്രിട്ടനിൽ ആരോ​ഗ്യപ്രവർത്തകയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം

ബ്രിട്ടനിൽ ആരോ​ഗ്യപ്രവർത്തകയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം

ബ്രിട്ടൻ: നടക്കുന്നതിനിടെ ക്ഷീണം തോന്നി പാർക്കിലെ ബെഞ്ചിലിരുന്ന ആരോഗ്യ പ്രവർത്തകയെ മരിക്കുന്നത് വരെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ബ്രിട്ടനിലെ ഓൾഡ് ബെയ്ലി കോടതി. ബ്രിട്ടീഷ് പൗരനായ മൊഹമ്മദ് നൂറിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താള്‍ പാര്‍ക്കില്‍ വെച്ച് മുന്‍ ചൈല്‍ഡ് സ്റ്റേജ് താരം കൂടിയായ നഥലി ഷോട്ടറിനെ (37) പ്രതി ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകായിരുന്നു.

2021 ജൂലൈ 17നാണ് നഥാലി ഷോട്ടർ എന്ന ആരോഗ്യ പ്രവർത്തക അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വെസ്റ്റ് ലണ്ടനിലെ സൌത്ത്ഹാൾ പാർക്കിലെ ബെഞ്ചിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ക്രൂരതയ്ക്കെതിരെ രൂക്ഷമായ വിമർശനത്തോടെയാണ് കോടതി വിധി.

ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ചലനം നിലയ്ക്കും വരെ മൊഹമ്മദ് നൂർ ലിഡോ എന്ന യുവാവ് ബലാത്സംഗം ചെയ്തതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന ഇയാളുടെ വാദം കോടതി തള്ളിയിരുന്നു. ബലാത്സംഗത്തിനിടയിലെ ഹൃദയാഘാതം മൂലമാണ് 37കാരിയായ നഥാലി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.