മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

 മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ചണ്ഡിഗഡ്: മുന്‍ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം.

നാല് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വസതിയില്‍വച്ചു തന്നെ മരണം സംഭവിച്ചിരുന്നു. 1935 ല്‍ ജനിച്ച ചൗട്ടാല മുന്‍ ഇന്ത്യന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല, അജയ് ചൗട്ടാല എന്നിവര്‍ മക്കളാണ്. ചൗട്ടാലയുടെ ചെറുമകന്‍ ദുഷ്യന്ത് ചൗട്ടാല ഹരിയാനയില്‍ കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

ഹരിയാനയില്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ 2013 ല്‍ പത്ത് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ചൗട്ടാല 2021 ലാണ് ജയില്‍ മോചിതനായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.