മധ്യപ്രദേശില്‍ വ്യോമ സേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു; ആളപായമില്ല, അപകടം പരിശീലന പറക്കലിനിടെ

മധ്യപ്രദേശില്‍ വ്യോമ സേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു; ആളപായമില്ല,  അപകടം പരിശീലന പറക്കലിനിടെ

ഭോപ്പാല്‍: പരിശീലന പറക്കലിനിടെ മധ്യപ്രദേശില്‍ വ്യോമ സേനയുടെ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്നു വീണു.

ശിവപുരി ജില്ലയിലാണ് സംഭവം. അപകടത്തിന് മുന്‍പ് തന്നെ രണ്ട് പൈലറ്റുമാരെ സുരക്ഷിതമായി മാറ്റിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. സാങ്കേതിക തകരാറ് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക വിവരം.

അപകടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പരിശോധിക്കാനായി വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന നടത്തിയ നിര്‍ണായക ഓപ്പറേഷനുകളുടെ ഭാഗമായ യുദ്ധ വിമാനമാണ് മിറാഷ് 2000.

2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിലും മിറാഷ് 2000 ഉപയോഗിച്ചിരുന്നു. തകര്‍ന്ന വിമാനത്തിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.