കൊച്ചി: സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഹൈക്കോടതി. സിനിമകള്‍ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും. അത്തരം സിനിമകള്‍ ചെയ്യുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വനിതാ കമ്മീഷന്റെ അഭിഭാഷകയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനിടെ സിനിമ നയരൂപീകരണത്തിന്റെ പുരോഗതി അറിയിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ സാവകാശം തേടി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി രേഖപ്പെടുത്താന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നതായി കരുതുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൊഴി നല്‍കാന്‍ എസ്.ഐ.ടി നിര്‍ബന്ധിക്കുന്നുവെങ്കില്‍ പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.