ഉദ്ദേശ്യം നല്ലത് തന്നെ, പക്ഷെ ഇതുകൊണ്ടൊന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ സുരക്ഷിരാകില്ല; ഓസ്‌ട്രേലിയയ്ക്ക് യൂട്യൂബിന്റെ മുന്നറിയിപ്പ്

ഉദ്ദേശ്യം നല്ലത് തന്നെ, പക്ഷെ ഇതുകൊണ്ടൊന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ സുരക്ഷിരാകില്ല; ഓസ്‌ട്രേലിയയ്ക്ക് യൂട്യൂബിന്റെ മുന്നറിയിപ്പ്

മെൽബൺ: 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച ഓസ്‌ട്രേലിയൻ നിയമത്തിനെതിരെ യൂട്യൂബ് . സർക്കാരിന്റെ തീരുമാനം സദുദ്ദേശ്യപരമാണെങ്കിലും അതിലൂടെ കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കാനാകില്ലെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷമാണ് ഓസ്‌ട്രേലിയ ഈ നിയമം കൊണ്ടുവന്നത്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനാണ് 16 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചത്. മൊബൈൽ സ്‌ക്രീനുകളോടുള്ള ആസക്തിയെ സിഗരറ്റിനും മദ്യത്തിനും തുല്യം എന്നാണ് സർക്കാർ വിലയിരുത്തിയിട്ടുണ്ട്.

നിയമം ലംഘിച്ചതിന്റെ പേരിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്‌ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ വൻതുക പിഴ ചുമത്തിയിരുന്നു. യൂട്യൂബും ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കിയെങ്കിലും കമ്പനി അതിനെ ചോദ്യം ചെയ്തിരിക്കുകയാണ്.

യൂട്യൂബ് ഒരു സോഷ്യൽ മീഡിയ സേവനം അല്ല. അതിനാൽ നിയമം ഞങ്ങളോട് ബാധകമല്ല എന്നാണ് യൂട്യൂബിന്റെ നിലപാട്. ഇതോടൊപ്പം നിയമം നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിലൂടെ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും കമ്പനി വാദിക്കുന്നു.

സർക്കാരിന്റെ ഉദ്ദേശ്യം പ്രശംസനീയമാണെങ്കിലും, നിയമനിർമാണം മാത്രമല്ല, ഡിജിറ്റൽ വിദ്യാഭ്യാസവും രക്ഷിതാക്കളുടെ നിയന്ത്രണവും ആവശ്യമാണ് എന്ന് യൂട്യൂബ് വക്താവ് റേച്ചൽ ലോർഡ് വ്യക്തമാക്കി.

കുട്ടികളെയും കൗമാരക്കാരെയും ഓൺലൈനിൽ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്നും എന്നാൽ അത് അവരുടെ ഡിജിറ്റൽ പ്രവേശനം പൂര്‍ണമായി തടഞ്ഞുകൊണ്ടല്ല നടപ്പിലാക്കേണ്ടതെന്നും യൂട്യൂബ് ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.