ഓസ്‌ട്രേലിയ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി മലയാളിയായ ടോണി തോമസ്

ഓസ്‌ട്രേലിയ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി മലയാളിയായ ടോണി തോമസ്

പെര്‍ത്ത്: പടിഞ്ഞാറാന്‍ ഓസ്ട്രേലിയയില്‍ നടന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി മലയാളിയായ ടോണി തോമസ്. അര്‍മഡെയില്‍ സിറ്റി കൗണ്‍സിലിലെ റാന്‍ഫോര്‍ഡ് വാര്‍ഡിലാണ് ടോണി തോമസ് മത്സരിച്ചത്.

ഓസ്ട്രേലിയയിലെ പെര്‍ത്ത് സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ടോണി തോമസ്, ഇരിട്ടി ഉളിക്കല്‍ അക്കരെ കുടുംബാംഗമാണ്. അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ട് നേടിയാണ് ടോണി വിജയ കിരീടം ചൂടിയത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 18 നാണ് പൂര്‍ത്തിയായത്. പോസ്റ്റല്‍ വോട്ടിങ് സംവിധാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഓസ്ട്രേലിയയിലെ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിസ്ഥാനത്തിലല്ല മത്സരം നടക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ സേവനവും സാമൂഹ്യ ഇടപെടലുകളുമാണ് മത്സരിക്കാനുള്ള പ്രധാന മാനദണ്ഡം.

ഉളിക്കലിലെ റിട്ടയര്‍ അധ്യാപകരായിരുന്ന പരേതനായ അക്കര തോമുണ്ണി മാസ്റ്ററുടെയും ത്രേസ്യാമ്മ ടീച്ചറിന്റെയും മകനാണ് ടോണി. പെര്‍ത്തില്‍ സ്ഥിര താമസമാക്കിയ ടോണി പൊതു പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.