ഡാര്‍വിന്‍: ജപമാല മാസത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഡാര്‍വിന്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തില്‍ മരിയന്‍ ദൃശ്യ ആവിഷ്‌കാരം 'അമ്മയോടൊപ്പം ഒരു യാത്ര 'എന്ന പേരില്‍ നടത്തപ്പെട്ടു.

ഫാത്തിമയില്‍ നിന്നും കൊണ്ട് വന്ന മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ഒരു മാസം മുഴുവന്‍ ഇടവകയിലെ വിവിധ ഭവനങ്ങളില്‍ ജപമാല പ്രാര്‍ത്ഥന നടത്തിയിരുന്നു. 31-ാം തിയതി പള്ളിയില്‍ തിരിച്ചെത്തിയ തിരുസ്വരൂപം അള്‍ത്താരയില്‍ പ്രതിഷ്ഠിച്ച്, വിശുദ്ധ കുര്‍ബാനയും തിരികള്‍ കയ്യിലെന്തി ജപമാല പ്രദക്ഷിണം നടന്നു.

തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിനെ അനുസ്മരിച്ചു മരിയന്‍ ദൃശ്യാവിഷ്‌കാരവും മരിയന്‍ സംഗീത നൃത്തങ്ങളും സ്‌നേഹ വിരുന്നും നടത്തപ്പെട്ടു.

വികാരി ഫാ. ഡോ. ജോണ്‍ പുതുവ കൈക്കാരന്മാരായ ഡെനെക്‌സ് ഡേവിഡ്, സോജന്‍ ജോര്‍ജ്, ആശാ തോമസ്, മതബോധന പ്രിന്‍സിപ്പല്‍ ജീന്‍ ജോസ്, വൈസ് പ്രിന്‍സിപ്പല്‍ ജിസ് എമില്‍, നേഴ്‌സസ് മിനിസ്ട്രി കോഡിനേറ്റര്‍ ദിവ്യ ജെയിംസ്‌കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.