കര്‍ണാടകയില്‍ തെരുവ് നായ കടിച്ചാല്‍ 3500 രൂപ നഷ്ട പരിഹാരം'; പേ വിഷബാധ, മരണം എന്നിവയ്ക്ക് അഞ്ച് ലക്ഷം

കര്‍ണാടകയില്‍ തെരുവ് നായ കടിച്ചാല്‍ 3500 രൂപ നഷ്ട പരിഹാരം'; പേ വിഷബാധ, മരണം എന്നിവയ്ക്ക് അഞ്ച്  ലക്ഷം

ബംഗളുരു: തെരുവ് നായ ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍. തെരുവുനായ കടിച്ചാല്‍ 3500, പേ വിഷബാധ, മരണം എന്നിവയ്ക്ക് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്. പാമ്പു കടിയേറ്റവര്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതുപോലെ തന്നെ പാമ്പു കടിയേറ്റവര്‍ക്കും സൗജന്യ ചികിത്സ നല്‍കും. ആയുഷ്മാന്‍ ഭാരതിന് കീഴിലാണ് കര്‍ണാടക സര്‍ക്കാര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.

തെരുവ് നായകളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തെരുവുകളിലൂടെ അലയുന്ന നായകളെ പ്രത്യേക ഷെല്‍ട്ടറുകളില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.