ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിലെയും കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥനങ്ങളിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.
നാലിടത്തും നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തിയതി പിന്നീട് കമ്മീഷന്‍ നീട്ടിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടില്‍ 97 ലക്ഷം പേരെയും ഗുജറാത്തില്‍ 73 ലക്ഷം പേരെയും പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
അതേസമയം എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ഇനിയും നീട്ടണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.