ജമ്മു കാശ്മീരില്‍ സേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

ജമ്മു കാശ്മീരില്‍ സേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികര്‍ മരണമടഞ്ഞു. അപകടത്തില്‍ പത്ത് സൈനികര്‍ക്ക് സാരമായി പരിക്കേറ്റു.

പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റോഡിലെ മോശം കാലാവസ്ഥയോ നിയന്ത്രണം വിട്ടതോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരു ഓപ്പറേഷനായി പുറപ്പെട്ട സൈനികര്‍ സഞ്ചരിച്ച ബുള്ളറ്റ് പ്രൂഫ് വാഹനം ബദേര്‍വാഹ്-ചമ്പ റോഡില്‍ വെച്ചാണ് കൊക്കയിലേക്ക് മറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു.

അടുത്തയിടെ ജമ്മു കാശ്മീരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗുല്‍മാര്‍ഗ് സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് സൈനിക പോര്‍ട്ടര്‍മാര്‍ കൊക്കയിലേക്ക് വീണ് മരിച്ചിരുന്നു.

ഗുല്‍മാര്‍ഗ് സെക്ടറിലെ അനിത പോസ്റ്റിലേക്ക് പോവുകയായിരുന്ന ലയാഖത്ത് അഹമ്മദ് ദീദാര്‍ (27), ഇഷ്ഫാഖ് അഹമ്മദ് ഖതാന (33) എന്നീ പോര്‍ട്ടര്‍മാരാണ് കൊക്കയിലേക്ക് വീണ് മരിച്ചത്. ബാരാമുള്ള സ്വദേശികളായ ഇവരുടെ മൃതദേഹങ്ങള്‍ രണ്ട് ദിവസത്തെ തെരച്ചിലിന് ശേഷമാണ് കണ്ടെത്താനായത്.

ഴിഞ്ഞ വര്‍ഷം മെയില്‍ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ദേശീയ പാത 44 ല്‍ ബാറ്ററി ചഷ്മയ്ക്ക് സമീപമായിരുന്നു അപകടം. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നീ സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.