നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ടില്‍ 12 കോടി എവിടെ?.. ബിജെപിയില്‍ വിവാദം പുകയുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ടില്‍ 12 കോടി എവിടെ?.. ബിജെപിയില്‍ വിവാദം പുകയുന്നു

കൊച്ചി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ടില്‍ 12 കോടി രൂപയ്ക്ക് കണക്കില്ലെന്ന് പരാതി. ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ധൂര്‍ത്ത് നടന്നെന്നും പ്രചാരണത്തിന് കൊടി വാങ്ങിയതില്‍ ഉള്‍പ്പെടെ വന്‍ ക്രമക്കേട് ഉണ്ടെന്നുമുള്ള ആരോപണത്തില്‍ ബിജെപിയില്‍ വിവാദം കനക്കുകയാണ്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

ഓഡിറ്റ് നടത്തിയ സംഘം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. അവര്‍ ചില വിവരങ്ങള്‍ അദേഹത്തിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. പണം തിരിച്ചു പിടിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും നേതാക്കള്‍ അതു സ്ഥിരീകരിച്ചിട്ടില്ല.

ഫണ്ട് തിരിമറിയില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തെന്ന പ്രചാരണം തെറ്റാണെന്നു പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ വിദേശ യാത്രയിലാണ്. അദേഹം എത്തിയശേഷം വിശദമായ മറുപടി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ നടപടിക്കൊരുങ്ങുകയാണ് നേതൃത്വം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.