വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടത് മുന്നേറ്റം തുടരുന്നു; എന്‍.ഡി.എ രണ്ടിടത്ത്, പാലായില്‍ കാപ്പന്‍, പൂഞ്ഞാറില്‍ പി.സി ജോര്‍ജ് പിന്നില്‍

വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടത് മുന്നേറ്റം തുടരുന്നു; എന്‍.ഡി.എ രണ്ടിടത്ത്, പാലായില്‍ കാപ്പന്‍, പൂഞ്ഞാറില്‍ പി.സി ജോര്‍ജ് പിന്നില്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളം ഇടതോട്ടെന്ന് സൂചന. നിലവില്‍ എല്‍.ഡി.എഫ്. 90 ഇടങ്ങളിലും യു.ഡി.എഫ്. 48 ഇടങ്ങളിലും എന്‍.ഡി.എ മൂന്നിടങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്. പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജ് ഇപ്പോള്‍ 5467 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കളത്തുങ്കലിനേക്കാള്‍ പിന്നിലാണ്. പാലായില്‍ മാണി സി കാപ്പന്‍ 1244 വോട്ടുകള്‍ക്ക് മുന്നിലാണ്.

കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് കാണപ്പെടുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, പാലായില്‍ മാണി സി. കാപ്പന്‍, തൊടുപുഴയില്‍ പി.ജെ ജോസഫ്, കെ. ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വടകരയില്‍ കെ.കെ. രമ എന്നിവരാണ് യുഡിഎഫിന്റെ ലീഡ് ചെയ്യുന്ന പ്രമുഖ നേതാക്കള്‍.

കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, അഴീക്കോട് കെ.വി സുമേഷ്, ഏലത്തൂരില്‍ എ.കെ ശശീന്ദ്രന്‍, തലശ്ശേരിയില്‍ എ.എന്‍. ഷംസീര്‍, പി.വി അന്‍വര്‍ തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുന്നു. ബിജെപി ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ പാലക്കാട്, നേമം എന്നിവിടങ്ങളില്‍ അവര്‍ക്ക് ആദ്യഘട്ടത്തില്‍ ലീഡ് ഉണ്ട്. കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.