ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 3,68,147 പുതിയ കോവിഡ് രോഗികള്‍. ഇന്നലെ 3,417 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കോവിഡ് രോഗികളില്‍ നേരിയ കുറവാണുള്ളത്.
ഇന്ത്യയില്‍ ഇതുവരെ 2,18,959 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,00,732 പേര്‍ കോവിഡ് മുക്തരായി. രാജ്യത്തെ ആക്ടീവ് രോഗികളുടെ എണ്ണം 34,13,642 ആണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,99,25,604 ആയി. ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 15,71,98,207 പേരാണ്.
മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചതും മഹാരാഷ്ട്രയിലാണ്. 669 പേര്‍ മഹാരാഷ്ട്രയില്‍ മരിച്ചു. ഡല്‍ഹിയാണ് രണ്ടാമതുള്ളത്. ഡല്‍ഹിയില്‍ ഇന്നലെ മരിച്ചത് 407 പേരാണ്.
24 മണിക്കൂറില്‍ മഹാരാഷ്ട്ര- 56,647, കര്‍ണാടക- 37,733 , കേരളം- 31,959, ഉത്തര്‍പ്രദേശ്-30,857, ആന്ധ്രപ്രദേശ്- 23,920 . ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 3.68 ലക്ഷം രോഗികളില്‍ 49.2 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നും മാത്രം 15.39 ശതമാനം കോവിഡ് രോഗികളാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.