മനപ്പൂർവ്വം കോവിഡ് പരത്തിയാല്‍ ഒരു ലക്ഷം ദിർഹം വരെ പിഴയെന്ന് യുഎഇ

മനപ്പൂർവ്വം കോവിഡ് പരത്തിയാല്‍ ഒരു ലക്ഷം ദിർഹം വരെ പിഴയെന്ന് യുഎഇ

അബുദാബി: യുഎഇയില്‍ മനപ്പൂർവ്വം കോവിഡ് പരത്തിയാല്‍ അര ലക്ഷം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും പിഴയെന്ന് അധികൃതർ. സാമൂഹിക സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ പെരുമാറിയാലുളള ശിക്ഷയാണ് ഇത്.

കോവിഡ് ഉണ്ടെന്ന് ബോധ്യമായിട്ടും മാർഗനിർദ്ദേശങ്ങള്‍ പാലിക്കാതെ മറ്റുളളവരിലേക്ക് രോഗം പകരാനിടയാകും വിധം മനഃപൂര്‍വ്വമായ ഏതെങ്കിലും പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ശിക്ഷയായിരിക്കും ലഭിക്കുക.

2014ല്‍ പാസാക്കിയ ഫെഡറല്‍ നിയമം 14ലെ 34, 39 വകുപ്പുകളാണ് പകര്‍ച്ച വ്യാധി പടര്‍ത്തുന്നവര്‍ക്കെതിരായ ശിക്ഷ പ്രതിപാദിച്ചിരിക്കുന്നത്. 2020 മാര്‍ച്ചില്‍ കോവിഡ് വൈറസ് രോഗം കൂടി ഇതില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രോഗമുണ്ടെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, ആ വിവരം 24 മണിക്കൂറിനുള്ളില്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാത്ത ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തടവും 10,000 ദിര്‍ഹം വരെ പിഴയും കിട്ടും. പകര്‍ച്ച വ്യാധിയുള്ള വ്യക്തിയെ നിയമവിരുദ്ധമായി കൊണ്ടുപോവുന്ന വാഹന ഡ്രൈവര്‍ക്കാര്‍ക്കും ഇത് ബാധകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.