എട്ട് ദിവസം ഇന്ത്യയില്‍ ബബിളില്‍, പത്ത് ദിവസം ലണ്ടനില്‍ ക്വാറന്റീന്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്ലാന്‍ ഇങ്ങനെ

എട്ട് ദിവസം ഇന്ത്യയില്‍ ബബിളില്‍, പത്ത്  ദിവസം ലണ്ടനില്‍ ക്വാറന്റീന്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്ലാന്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനും വേണ്ടി യുകെയിലേക്ക് പറക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എട്ട് ദിവസം നാട്ടില്‍ ബയോ ബബിളില്‍ കഴിയും. മെയ് 25 മുതളാണ് കളിക്കാര്‍ ഇന്ത്യയില്‍ ബയോ ബബിളില്‍ ഇരിക്കേണ്ടത്.

ജൂണ്‍ രണ്ടിന് ഇന്ത്യന്‍ സംഘം യുകെയില്‍ എത്തും. ജൂണ്‍ രണ്ട് മുതല്‍ 10 ദിവസം ഇവിടെ ബയോ ബബിളില്‍ കഴിയണം. മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ പര്യടനം. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി.

ഓഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളുടേതാണ് പരമ്പര. ഇന്ത്യയില്‍ ബയോ ബബിളിലായിരിക്കുമ്പോള്‍ കളിക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും. യുകെയില്‍ ക്വാറന്റൈനില്‍ കഴിയുന്ന 10 ദിവസം കളിക്കാര്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഇടവേള കഴിഞ്ഞാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നത്.

കുടുംബാംഗങ്ങളെ കളിക്കാര്‍ക്കൊപ്പം യുകെയിലേക്ക് പോകാന്‍ അനുവദിക്കും. ഈ അടുത്ത ദിവസങ്ങളില്‍ യുകെയിലേക്ക് പോവേണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കോവിഡ് വാക്‌സിന്‍ സ്വീകരിക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ രഹാനെ വാക്‌സിന്‍ സ്വീകരിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.