ബ്രിട്ടനില്‍ ഓഗസ്റ്റോടെ കോവിഡ് വ്യാപനം അവസാനിക്കും: വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അടുത്തവര്‍ഷം ആദ്യം

ബ്രിട്ടനില്‍ ഓഗസ്റ്റോടെ കോവിഡ് വ്യാപനം അവസാനിക്കും: വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അടുത്തവര്‍ഷം ആദ്യം

ലണ്ടന്‍: ബ്രിട്ടനില്‍ ഓഗസ്റ്റോടെ കോവിഡ് വ്യാപനം അവസാനിക്കുമെന്നു രാജ്യത്തെ വാക്സിന്‍ വിതരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ക്ലൈവ് ഡിക്സ്. 2022 ആദ്യത്തോടെ കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്നും വാക്‌സിന്‍ ടാസ്‌ക്ഫോഴ്സ് മേധാവിയായ ക്ലൈവ് ഡിക്സ് പറഞ്ഞു.

ബ്രിട്ടനില്‍ കോവിഡ് വ്യാപിക്കുന്നത് ഓഗസ്റ്റ് മാസത്തോടെ അവസാനിക്കും. 2022 ആദ്യത്തോടെ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കാനാണു തീരുമാനമെന്ന് ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഡിക്സ് പറഞ്ഞു. ജൂലൈ അവസാനത്തോടെ ബ്രിട്ടന്‍ ജനത ആദ്യ ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കും. വാക്സിന്‍ വിതരണം പൂര്‍ത്തിയാകുന്നതോടെ വൈറസിന്റെ എല്ലാ വകഭേദങ്ങളില്‍നിന്നും രാജ്യത്തെ ജനങ്ങള്‍ക്കു സംരക്ഷണം നല്‍കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് കോടിയിലധികം ജനങ്ങള്‍ക്ക് ഇതുവരെ വാക്‌സിന്‍ പരിരക്ഷ ലഭ്യമാക്കിയ രാജ്യമാണ് ബ്രിട്ടന്‍. രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ പകുതിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യം എന്ന ഖ്യാതിയും ബ്രിട്ടന് ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.