മാതാവിന്റെ വണക്കമാസം ഒൻപതാം ദിവസം

മാതാവിന്റെ വണക്കമാസം ഒൻപതാം ദിവസം

ലൂക്കാ 1:46 മറിയം പറഞ്ഞു, എന്റെ ആത്മാവ് കർത്താവിനെ മഹത്വപെടുത്തുന്നു. മറിയത്തിന്റെ സ്തോത്രഗീതം ആരംഭിക്കുന്നത് ഈ വചനത്തിലാണ്. തനിക്ക് ലഭിച്ച വലിയ കൃപയെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്ന മറിയം.

യേശു തന്റെ പരസ്യ ശ്രുശ്രൂഷക്കാലത്ത് സമരിയക്കാരി സ്ത്രീയുമായി ഉള്ള സംഭാഷണത്തിൽ, എപ്രകാരമായിരിക്കണം യഥാർഥ ആരാധന എന്ന് പറയുന്നുണ്ട്. ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആണ് ആരാധിക്കേണ്ടത് (യോഹ 4:24). അവിടെയാണ് അമ്മയുടെ വാക്കുകളുടെ പ്രസക്തി ‘എന്റെ ആത്മാവ് കർത്താവിനെ മഹത്വപെടുത്തുന്നു’, ആത്മാവിലുള്ള ആരാധനയാണ് അത് .

ഏശയ്യായുടെ പ്രവചനം ഉദ്ധരിച്ചു കൊണ്ട്, യേശു പറയുന്നു, ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് വളരെ അകലെയാണ് (മത്തായി 15:7).

ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾക്ക്, അവ ലഭിക്കുവാൻ വേണ്ടി നമ്മൾ ചെയ്ത പ്രാർഥനയിലുള്ള അതെ തീക്ഷണത, അവ ലഭിച്ച ശേഷം, ദൈവത്തിനു നന്ദി പറയുവാൻ നാം കാണിച്ചിട്ടുണ്ടോ? നമ്മുടെ ഒക്കെ പ്രാർത്ഥനകളും ആരാധനകളും കൂദാശ സ്വീകരണവും ഒക്കെ ഹൃദയപൂർവം ആയിരുന്നോ എന്ന് നമുക്ക് വിചിന്തനം ചെയ്യാം.

സങ്കീ 103 :1 എന്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക, എന്റെ അന്തരംഗമേ അവിടുത്തെ വിശുദ്ധ നാമത്തെ പുകഴ്ത്തുക. എന്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക. അവിടുന്ന് നൽകിയ അനുഗ്രഹമൊന്നും മറക്കരുത്.

ആത്മാവിൽ ദൈവത്തെ മഹത്വപ്പെടുത്തുവാനും ആരാധിക്കുവാനുള്ള കൃപയ്ക്കായി പരിശുദ്ധ അമ്മ വഴി ഈശോയോടു നമുക്ക് പ്രാർത്ഥിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.