ദുബായ് : ഈദ് അവധി ദിനങ്ങളില്‍ ദുബായിലെ പൊതുഗതാഗത- അനുബന്ധ സംവിധാനങ്ങളുടെ പ്രവർത്തന സമയം റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
വാഹന പരിശോധനാകേന്ദ്രവും ഉപഭോക്തൃ സന്തോഷ കേന്ദ്രവും റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ അവധിയായിരിക്കും. ശവ്വാല്‍ നാലിന് മാത്രമെ പ്രവർത്തനം പുനരാരംഭിക്കുകയുളളൂ. അതേസമയം ഉം റമൂല്‍ ദേര, അല്‍ ബർഷ,അല്‍ മനാഫ, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ ഉപഭോക്തൃ സന്തോഷ കേന്ദ്രം 24 മണിക്കൂറും പ്രവർത്തനം തുടരും.
ദുബായ് മെട്രോ
ദുബായ് മെട്രോ റെഡ് ലൈന്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ അഞ്ച് മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെ സർവ്വീസ് നടത്തും. വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയായിരിക്കും സർവ്വീസ്. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ രാത്രി 12 വരെയും പ്രവർത്തനമുണ്ടാകും.
ദുബായ് മെട്രോ ഗ്രീന്‍ ലൈന്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ അഞ്ചര മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെ സർവ്വീസ് നടത്തും. വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയായിരിക്കും സർവ്വീസ്. ശനിയാഴ്ച രാവിലെ അഞ്ചര മുതല്‍ രാത്രി 12 വരെയും പ്രവർത്തനമുണ്ടാകും
ദുബായ് ട്രാം
ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ ആറുമുതല്‍ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ ഒൻപത് മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെ പ്രവർത്തനമുണ്ടാകും. ശനിയാഴ്ച രാവിലെ ആറുമുതല്‍ ഒരുമണിവരെയും ട്രാം ഓടും.
ബസുകള്‍
പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ (ഗോള്‍ഡ് സൂഖ് ഉള്‍പ്പടെ ) രാവിലെ 4.30 മുതല്‍ പുലർച്ച 12.30 വരെ പ്രവർത്തിക്കും.
അല്‍ ഖുദൈബ സ്റ്റേഷന്‍ രാവിലെ 4.15 മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെ പ്രവർത്തിക്കും.
സത് വ സ്റ്റേഷനുള്‍പ്പടെയുളള സബ് സ്റ്റേഷനുകള്‍ റൂട്ട് C01 ഒഴികെ രാവിലെ 4.30 ന് പ്രവർത്തനം തുടങ്ങി രാത്രി 11 വരെ തുടരും. അല്‍ ഖുസൈസ് ബസ് സ്റ്റേഷന്‍ രാവിലെ 4.30 മുതല്‍ 12.04 വരെയാണ് പ്രവർത്തിക്കുക. അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍ രാവിലെ 5.05 ന് തുടങ്ങി 11.30 വരെ സർവ്വീസ് നടത്തും. ജബല്‍ അലി സ്റ്റേഷന്‍ രാവിലെ 4.58 മുതല്‍ രാത്രി 12.15 വരെയാണ് പ്രവർത്തിക്കുക.
മെട്രോയുമായി ബന്ധിപ്പിക്കുന്ന ബസ് സർവ്വീസുകള്‍ (റാഷീദിയ, മാള്‍ ഓഫ് ദ എമിറേറ്റ്സ്, ഇബിന്‍ ബത്തൂത്ത, ദുബായ് മാള്‍-ബുർജ് ഖലീഫ, അബുഹെയില്‍,എത്തിസലാത്ത്) രാവിലെ ആറുമുതല്‍ വൈകീട്ട് ഒൻപത് മണിവരെയുണ്ടാകും.
ഇരു നഗരങ്ങള്‍ക്കിടയില്‍ സർവ്വീസ് നടത്തുന്ന ബസുകളും കമേഷ്യല്‍ ബസുകളും - അല്‍ ഖുദൈബ പോലുളള സബ് സ്റ്റേഷനുകള്‍ റൂട്ട് E306 (ഷാർജ ജുബൈല്‍) സാധാരണരീതിയില്‍ പ്രവർത്തനം തുടരും.
യൂണിയന്‍ സ്ക്വയർ സ്റ്റേഷന്‍ രാവിലെ 4.25 മുതല്‍ പുലർച്ചെ 12.15 വരെയാണ് പ്രവർത്തിക്കുക. എത്തിസലാത്ത് മെട്രോ സ്റ്റേഷന്‍ രാവിലെ അഞ്ച് മുതല്‍ രാത്രി ഒൻപത് വരെയും അബു ഹെയില്‍ മെട്രോ സ്റ്റേഷന്‍ രാവിലെ 6.20 മുതല്‍ രാത്രി 10.40 വരെയും പ്രവർത്തിക്കും.
ഷാർജയിലെ ജുബൈല്‍ സ്റ്റേഷന്‍ രാവിലെ 5.30 മുതല്‍ രാത്രി 11. 15 വരെയും അജ്മാന്‍ സ്റ്റേഷന്‍ രാവലിെ 4.30 മുതല്‍ 11 വരെയുമാണ് പ്രവർത്തിക്കുക.
വാട്ടർ ബസ്
മറീനാ മാള്‍, മറീനാ വാക്ക്, മറീന ടെറസ്,മറീന പ്രോംമെനേഡ് ഇവിടങ്ങളിലെ ബസ് സ്റ്റേഷനുകള്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ.
ദുബായ് ക്രീക്കിലേക്കുളള വിനോദസഞ്ചാരം വെകീട്ട് നാലുമുതല്‍ രാത്രി 11 വരെ.
വാട്ടർ ടാക്സി ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ (മുന്‍കൂട്ടി ബുക്ക് ചെയ്യണം).
അബ്രയും ദുബായ് ക്രീക്കും ( ദുബായ് ഓള്‍ഡ് സൂഖ് -ബനിയാസ് ) രാവിലെ 10 മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെ.
അല്‍ ഫഹീദി- അല്‍ സബ്ക രാവിലെ 10 മുതല്‍ പിറ്റേന്ന് പുലർച്ചെ 12.30 വരെ.
അല്‍ ഫഹീദി- ഓള്‍ഡ് ദേര സൂഖ് രാവിലെ 10 മുതല്‍ പിറ്റേന്ന് പുലർച്ചെ 12.30 വരെ.
ബനിയാസ് -അല്‍ സീഫ് രാവിലെ 10 മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെ.
ദുബായ് ഓള്‍ഡ് സൂഖ് -അല്‍ ഫഹീദി-അല്‍ സീഫ് വൈകീട്ട് നാലുമുതല്‍ രാത്രി 11 വരെ.
അല്‍ ജദഫ് - ദുബായ് ഫെസ്റ്റിവല്‍ സിറ്റി രാവിലെ എട്ട് മുതല്‍ രാത്രി 12 വരെ.
ഫെറി സേവനം
അല്‍ ഖുദൈബ - ദുബായ് വാട്ടർ കനാല്‍- ദുബായ് മറീന മാള്‍ എല്ലാ ദിവസവും രാവിലെ 11 നും ഒരു മണിക്കും 6.30 നും. 11 മണിക്കുളള സർവ്വീസിന് ദുബായ് വാട്ടർ കനാലില്‍ സ്റ്റോപ്പുണ്ടായിരിക്കില്ല.
മറീനാ മാള്‍ സ്റ്റേഷനില്‍ നിന്ന് മൂന്ന് മണിക്കും അഞ്ച് മണിക്കും അല്‍ ഖുദൈബ സ്റ്റേഷനില്‍ നിന്ന് അഞ്ച് മണിക്കും സർവ്വീസുണ്ടാകും.
പാർക്കിംഗ്
മള്‍ട്ടി ലെവല്‍ പാർക്കിംഗ് ടെർമിനല്‍ ഒഴികെയുളള ഇടങ്ങളില്‍ റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ പാർക്കിംഗ് സൗജന്യമായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.