നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. തിങ്കളാഴ്ച പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കെ.പി ഒലി പരാജയപ്പെട്ടതായി സ്പീക്കര്‍ അറിയിച്ചെന്ന് റോയ്‌ട്ടേഴ്‌സ്് റിപ്പോര്‍ട്ട് ചെയ്തു. ചെറുകക്ഷികളുടെ പിന്തുണയില്‍ വിശ്വാസവോട്ട് നേടാമെന്ന ഓലിയുടെ പ്രതീക്ഷയാണ് വിഫലമായത്. കോവിഡിനെതിരേ രാജ്യം പോരാടുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്.

275 അംഗ പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് വേളയില്‍ 232 അംഗങ്ങളാണ് ഹാജരായത്. 93 പേര്‍ കെ.പി ശര്‍മ ഒലിയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 124 പേര്‍ അദ്ദേഹത്തിനെതിരായി വോട്ട് രേഖപ്പെടുത്തിയതായി പാര്‍ലമെന്റ് സ്പീക്കര്‍ അറിയിച്ചു. 15 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 136 വോട്ടുകളാണ് ഒലി ശര്‍മ്മയ്ക്ക് വോട്ടെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായിരുന്നത്.

പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡ നേതൃത്വം നല്‍കുന്ന സി.പി.എന്‍ (മാവോയിസ്റ്റ് സെന്റര്‍) കഴിഞ്ഞ ദിവസം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് പാര്‍ട്ടിയുടെ ചീഫ് വിപ്പ് ദേവ് ഗുരുംഗ് പാര്‍ലമെന്റ് സെക്രട്ടേറിയേറ്റിന് കൈമാറിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.