മുംബൈ: റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി മലയാളിയായ ജോസ് ജെ കാട്ടൂര്‍ നിയമിതനായി. റിസര്‍വ് ബാങ്കിന്റെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാഗങ്ങളുടെ ചുമതലയാകും ഇനി അദ്ദേഹം നിര്‍വഹിക്കുക. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ആർബിഐയിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റെ കര്‍ണാടക റീജിയണല്‍ ഡയറക്ടറായിരുന്ന ജോസ് കെ കാട്ടൂര്‍ കമ്യൂണിക്കേഷന്‍, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് സൂപ്പര്‍വിഷന്‍, കറന്‍സി മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ സുപ്രാധന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജോസിൻ്റെ നിയമനത്തോടെ ആർബിഐക്ക് 13 ഏക്സിക്യൂട്ടീവ് ഡയറക്ടർമാരായി.
കോട്ടയം എരുമേലി സ്വദേശിയാണ് ജോസ് ജെ കാട്ടൂര്‍. ഭാര്യ ലത ജോസ്, മക്കൾ: സഞ്ജനയും ശ്രുതിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.