ജനീവ: ഇന്ത്യയില്‍ അതിവേഗം പടരുന്നും വാക്‌സിനെ മറികടക്കാന്‍ ശക്തിയുള്ളതുമായ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദമാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ പരിധിയിലുള്ള ആറ് മേഖലകളിലെ 4,500 സാമ്പിളുകളിലാണ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ അപകടകാരിയാണ് ബി.1.617 വകഭേദം. ആളുകളിലേക്കു പകരാനും ആരോഗ്യശേഷി കുറയ്ക്കാനും സാധിക്കും. മറ്റു രാജ്യങ്ങളില്‍ ബി.1.617 വകഭേദത്തിന്റെ സാന്നിധ്യം അതിവേഗം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
ഈ വകഭേദത്തിന്റെ കേസുകള്‍ ഇന്ത്യ കൂടാതെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ബ്രിട്ടനിലാണ്. ഇത് ആശങ്കയ്ക്ക് വക നല്‍കുന്നതായി ആരോഗ്യ സംഘടന പറഞ്ഞു. ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ബി.1.617 ഉള്‍പ്പെടുത്താന്‍ സംഘടന തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.