കൊച്ചി: പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനു നേരെ നടത്തിയ റോക്കറ്റ് ആക്രമണം ജീവന്‍ പണയം വച്ച് ലൈവായി ചിത്രീകരിച്ച സനോജ് എന്ന വ്‌ളോഗറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
വെടിക്കെട്ട് പോലെ ആകാശത്ത് മിന്നിപ്പൊലിയുന്ന റോക്കറ്റുകള്‍ നിലത്തു കിടന്നു ചിത്രീകരിച്ച് ഹമാസാണ് ആക്രമണം അഴിച്ചുവിട്ടത് എന്നു ലോകത്തോടു വിളിച്ചുപറഞ്ഞ സനോജിന് ലക്ഷക്കണക്കിന് ആരാധകരെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സനോജ് വ്ളോഗ് എന്ന പേജിലാണ് ഇസ്രായേലിലെ അഷ്‌കലോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഇസ്രയേലിനെയാണ് ആക്രമിക്കുന്നതെന്ന പ്രസ്താവന കേരളത്തിലെ പലസ്തീന്‍ അനുകൂലികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
ഇടുക്കി സ്വദേശിനി സൗമ്യ സുരേഷ് ഹമാസ് ആക്രമണത്തില്‍ മരിച്ചതിനു പിന്നാലെ അഷ്‌കലോണിലെ തകര്‍ന്ന വീട്ടില്‍നിന്നുള്ള വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ സനോജ് പങ്കുവച്ചിരുന്നു.
ഹമാസ് അയക്കുന്ന മിസൈലുകള്‍ ഭൂരിഭാഗവും മണ്ണില്‍ പതിക്കാറില്ല. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം ആകാശത്തുവച്ചുതന്നെ മിസൈലുകളെ തകര്‍ക്കാറുണ്ട്. ചിലതു വശങ്ങളില്‍ തട്ടിത്തെറിച്ചു വീഴും. സൗമ്യയ്ക്ക് കൃത്യസമയത്ത് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ സാധിക്കാതിരുന്നതും അതിനുള്ള സൗകര്യം കുറവുള്ള വീട്ടിലാണ് കഴിഞ്ഞത് എന്നതുമാണ് മരണത്തിന് കാരണമെന്ന് സനോജ് പറയുന്നു. അതേസമയം ഇസ്രയേല്‍ വര്‍ഷിക്കുന്ന ബോംബുകള്‍ പ്രതിരോധിക്കാനുള്ള സംവിധാനം ഗാസയ്ക്കില്ലാത്തത് കനത്ത നാശനഷ്ടമുണ്ടാക്കുന്നു.
എല്ലാ വര്‍ഷവും രണ്ടു പ്രാവശ്യമെങ്കിലും ഗാസ അതിര്‍ത്തിയിലുള്ള അഷ്‌ദോതിലും അഷ്‌കലോണിലുമെല്ലാം ആക്രമണ പ്രത്യാക്രമണങ്ങള്‍ പതിവാണ്. ഒന്നോ രണ്ടോ ആഴ്ചകൊണ്ടു വര്‍ഷിക്കുന്നത്ര മിസൈലുകളാണ് ഓരോ ദിവസവും ഹമാസുകള്‍ വര്‍ഷിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ നിന്ന് ആയിരത്തിലധികം മിസൈലുകളാണ് കിര്യത് മലാഖി, സ്‌തെറോത്ത് പ്രദേശങ്ങളില്‍ പതിച്ചത്. കിലോമീറ്ററുകള്‍ ദൂരെയുള്ള ടെല്‍ അവീവിലേയ്ക്കും മിസൈല്‍ വര്‍ഷം നടത്തുന്നുണ്ടെന്നും സനോജ് പറഞ്ഞു. കണ്ണൂര്‍ സ്വദേശിയാണ് സനോജ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.