ഈദ് അവധിയിൽ അമർ കാൾ സെന്ററിലേക്ക് എത്തിയത് 5532 അന്വേഷണങ്ങൾ

ഈദ് അവധിയിൽ അമർ കാൾ സെന്ററിലേക്ക് എത്തിയത് 5532 അന്വേഷണങ്ങൾ

ദുബായ് : ഈദുൽ ഫിത്തറിന്റെ അവധി ദിനങ്ങളിൽ ദുബായ് ജിഡിആർഎഫ്എ യുടെ അമർ കാൾ സെന്ററിലേക്ക് എത്തിയത് 5532- വീസാ സംബന്ധമായ അന്വേഷണങ്ങൾ. ടെലിഫോൺ കോളുകൾ, ഇ-മെയിലുകൾ, ഓട്ടോമേറ്റഡ് റെസ്പോൺസ് സിസ്റ്റം,ഇ- ചാറ്റ് തുടങ്ങിയ മാർഗങ്ങളിലുടെയാണ് ഉപഭോക്താക്കൾ താമസ കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾക്കായി വകുപ്പിനെ സമീപിച്ചത്.

ഈ കാലയളവിൽ അമർ കാൾ സെന്റർ 92% കാര്യക്ഷമതയോടെ പ്രവർത്തിച്ചുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്- മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. മെയ് 11 മുതൽ 15 ശനിയാഴ്ച വരെയായിരുന്നു ചെറിയ പെരുന്നാൾ അവധി. രാജ്യത്തിനും അകത്തുനിന്നും, പുറത്തുനിന്നും ആളുകൾ സംശയനിവാരണത്തിനായി വകുപ്പിനെ ബന്ധപ്പെട്ടുവെന്ന് മേജർ ജനറൽ അൽ മർറി വെളിപ്പെടുത്തി.

താമസ രേഖകളുമായി ബന്ധപ്പെട്ട ആശങ്കയകറ്റാൻ ദുബായ് ജിഡിആർഎഫ്എയുടെ അമർ ഹാപ്പിനസ് കോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാണ് . 24 മണിക്കൂറും സേവനം ലഭിക്കുന്ന തരത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.8005111 എന്നതാണ് അമർ കാൾ സെന്ററിന്റെ ടോൾഫ്രീ നമ്പർ.വിദേശ രാജ്യങ്ങളിൽ നിന്ന് കേന്ദ്രത്തിലേക്ക് വിളിക്കാൻ +9714313999 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. [email protected] എന്ന ഇ- മെയിൽ വഴി ബന്ധപ്പെട്ടാലും ആളുകൾ വിവരങ്ങൾ അറിയാം.


ഉപഭോക്തൃ സംതൃപ്തി കൈവരിക്കുന്നതിനായി വിവിധ സ്മാർട്ട് ചാനലുകളിലൂടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ ജിഡിആർഎഫ്എ ദുബായ് എപ്പോഴും ആഗ്രഹിക്കുന്നു. വിദൂര വർക്ക് സിസ്റ്റം സജീവമാക്കിയതുമുതൽ, മുഴുവൻ സമയവും സേവനങ്ങൾ നൽകുന്നത് തുടരാനുള്ള ഞങ്ങളുടെ പൂർണസന്നദ്ധത പ്രകടമാക്കിയെന്ന് മേജർ ജനറൽ വ്യക്തമാക്കി. ജിഡിആർഎഫ്എ യുടെ സ്മാർട്ട് ചാനലുകളിലെ നടപടിക്രമങ്ങളുടെ എളുപ്പവും അവയുടെ വ്യക്തതയും കേന്ദ്രത്തിൽ ഇൻകമിംഗ് കോളുകളുടെ എണ്ണം കുറയാൻ കാരണമായി.

അതേസമയം, അമർ കോൾ സെന്ററിന്റെ ഓട്ടോമേറ്റഡ് റെസ്പോൺസ് സിസ്റ്റം ഉപഭോക്താകൾക്ക് അവരുടെ ഇടപാടുകൾ പിന്തുടരാനും, അപേക്ഷാ നമ്പർ വഴി വിസയുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാനും കഴിഞ്ഞുവെന്ന് അമർ ഹാപ്പിനസ് കസ്റ്റമർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ- മേജർ സാലിം ബിൻ അലി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള കോളുകൾക്ക് മറുപടി നൽകാൻ വിവിധ ഭാഷകളിൽ പരിശീലനം ലഭിച്ച ജീവനക്കാരാണ് അമർ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പിന്റെ മറ്റു ഇതര സേവനങ്ങൾ തേടുന്ന ഇടപാടുകാർ www.gdrfad.gov.ae എന്ന വെബ്സൈറ്റിലോ, GDRFA -Dubai, Dubai now app തുടങ്ങിയ സ്മാർട്ട് അപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തണമെന്ന് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.