ഓസ്‌ട്രേലിയന്‍ വ്യവസായി ഗോവിന്ദ് കാന്ത് ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചു

ഓസ്‌ട്രേലിയന്‍ വ്യവസായി ഗോവിന്ദ് കാന്ത് ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വ്യവസായിയായ ഗോവിന്ദ് കാന്ത് (47) ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു. മുന്‍നിര സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ ട്രിന സോളാര്‍ ഓസ്‌ട്രേലിയ അസിസ്റ്റന്റ് ഡയറക്ടറാണ് ഗോവിന്ദ് കാന്ത്. അമ്മയുടെ മരണത്തെതുടര്‍ന്ന് ഏപ്രിലില്‍ ഇന്ത്യയിലെത്തിയ ഗോവിന്ദിന്റെ അന്ത്യം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണു സംഭവിച്ചത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ പൗരനാണ് ഗോവിന്ദ് കാന്ത്. ഈ മാസം ആദ്യം 59 വയസുകാരനായ ഓസ്ട്രേലിയന്‍ പൗരനും മരിച്ചിരുന്നു. .

കോവിഡ് രൂക്ഷവ്യാപനമുള്ള ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഗോവിന്ദിന് ഓസ്‌ട്രേലിയയിലേക്കു മടങ്ങാനായില്ല. യാത്രവിലക്ക് ശനിയാഴ്ച്ച അവസാനിച്ചതിനു പിന്നാലെയാണ് മരണം. മാര്‍ച്ചില്‍ കോവിഡ് ബാധിച്ച് മരിച്ച മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായാണ് ഗോവിന്ദ് ഏപ്രില്‍ ആദ്യം ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് തിരിച്ചുമടങ്ങാനുള്ള ശ്രമങ്ങള്‍ യാത്രവിലക്ക് മൂലം വിഫലമായി. ഗോവിന്ദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.