അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്നവർക്ക് ഇനിമുതല്‍ ഏത് എമിറേറ്റില്‍ നിന്നും മെഡിക്കല്‍ പരിശോധന നടത്താം. ജോലി ചെയ്യുന്ന അതല്ലെങ്കില്‍ താമസിക്കുന്ന എമിറേറ്റില്‍ നിന്നുതന്നെ മെഡിക്കല്‍ പരിശോധന എടുക്കാനുളള സൗകര്യമാണ് നിലവില്‍ വരുന്നത്. വിസയുളള എമിറേറ്റിലെത്തി മെഡിക്കല്‍ പരിശോധന നടത്തേണ്ടിവരുന്നതിലെ അസൗകര്യമാണ് ഇതോടെ മാറുന്നത്. ആരോഗ്യ പരിശോധനയുടെ റിപ്പോർട്ട് അതത് എമിറേറ്റുകളിലെ ആരോഗ്യ വിഭാഗങ്ങള്‍ക്ക് കൈമാറും.
ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ വിസക്കാർക്ക് അബുദാബിയിൽ മെഡിക്കൽ എടുക്കാന്‍ സാധിക്കും. എം ഒ എച്ച് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നാണ് മെഡിക്കല്‍ പരിശോധന നടത്തേണ്ടത്.
എന്നാല്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ മെഡിക്കല്‍ പരിശോധന ദുബായ് വിസക്കാർക്ക് മാത്രമാണ്. ദുബായില്‍ താമസിക്കുന്ന മറ്റ് എമിറേറ്റിലെ വിസയുളളവർക്ക് എം ഒ എച്ച് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും മെഡിക്കല്‍ പരിശോധന നടത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.