അപകടസ്ഥലത്ത് കാഴ്ചക്കാരായി കൂട്ടം കൂടി നില്‍ക്കരുത്; മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്

അപകടസ്ഥലത്ത് കാഴ്ചക്കാരായി കൂട്ടം കൂടി നില്‍ക്കരുത്; മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്

അബുദാബി: അപകടസ്ഥലങ്ങളില്‍ ആവശ്യമില്ലാതെ കൂട്ടം കൂടി നില്‍ക്കരുതെന്ന മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. രക്ഷാപ്രവർത്തനങ്ങള്‍ക്ക് തടസം നേരിടുന്നതരത്തില്‍ കൂട്ടം കൂടുന്നത് ആയിരം ദി‍ർഹമുതല്‍ പിഴ കിട്ടാവുന്ന നിയമലംഘനമാണ്. അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളായാലോ സുഹൃത്തുക്കളായാലോ വിവേകത്തോടെ പെരുമാറാന്‍ ശ്രദ്ധിക്കണം.
പോലീസ് സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് രക്ഷാപ്രവർത്തകർ ഇവർക്ക് അപകടസ്ഥലത്തെത്താനും അപകടത്തില്‍ പെട്ടവർക്ക് പ്രാഥമിക ശുശൂഷ നല്‍കാനും കാലതാമസമെടുത്താല്‍ അത് ജീവന് തന്നെ അപകടകരമായേക്കും. അപകട ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നതും 150,000 ദി‍ർഹം വരെ പിഴ കിട്ടാവുന്ന കുറ്റമാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങള്‍ അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുണ്ടാക്കുന്ന മാനസിക ആഘാതം എത്രയാണെന്ന് ഓ‍ർക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.