സ്വയം വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താം; ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടന്‍ വിപണിയില്‍

സ്വയം വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താം; ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടന്‍ വിപണിയില്‍

തിരുവനന്തപുരം: കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൈലാബ് ഡിസ്കവറി സൊലൂഷ്യന്‍സ് ആണ് കിറ്റ് രാജ്യത്ത് വിപണിയിലെത്തിക്കുന്നത്. മൂക്കിലെ സ്രവം ഉപയോ​ഗിച്ചാണ് പരിശോധന.

മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന. മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ കിറ്റ് ഉപയോ​ഗിക്കുന്നവര്‍ പരിശോധനാ ഫലം അറിയിക്കണം. പോസിറ്റീവ് ഫലം വരുന്നവര്‍ ക്വാറന്റൈനിലേക്ക് മാറണം എന്നും പറയുന്നു.

കോവിഡ് ലക്ഷണങ്ങളുള്ള ആളുകളും ലാബില്‍ പരിശോധന നടത്തി കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കം വന്നവരും മാത്രം ഈ കിറ്റ് ഉപയോ​ഗപ്പെടുത്തുന്നതായിരിക്കും ഉചിതമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.