ഓർക്കുക, സൈബറിടങ്ങളില്‍ നല്ല നടപ്പല്ലെങ്കില്‍ 5 ലക്ഷം ദിർഹം വരെ പിഴയും തടവും

ഓർക്കുക, സൈബറിടങ്ങളില്‍ നല്ല നടപ്പല്ലെങ്കില്‍ 5 ലക്ഷം ദിർഹം വരെ പിഴയും തടവും

സമൂഹമാധ്യമങ്ങളില്‍ അപമാനവും അപകീർത്തികരവുമായ പരമാർങ്ങള്‍ നടത്തിയാല്‍ 250,000 മുതൽ 500,000 ദിർഹം വരെ പിഴയും ജയില്‍ ശിക്ഷയും നേരിടേണ്ടിവരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായുളള ആർട്ടിക്കിൾ 20 അനുസരിച്ചായിരിക്കും നിയനടപടികള്‍ സ്വീകരിക്കുക.സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തില്‍, 2018 ൽ റിപ്പോർട്ട് ചെയ്ത 357 കേസുകളെ അപേക്ഷിച്ച് 2019 ൽ 512 കേസുകളാണ് റിപ്പോർട്ട് ചെയ്തെന്ന് അബുദബി പോലീസ് വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുക, മോശം അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, വ്യാജ പരസ്യങ്ങളും കിംവദന്തികളും പോസ്റ്റുചെയ്യുക, അപകീർത്തിപ്പെടുത്തൽ, കുറ്റകൃത്യങ്ങൾക്കും വഞ്ചനയ്ക്കും മറ്റുള്ളവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന സോഷ്യൽ മീഡിയ നിയമ ലംഘനങ്ങൾ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.