മാതാവിന്റെ വണക്കമാസ വിചിന്തനം ഇരുപത്തിഅഞ്ചാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം ഇരുപത്തിഅഞ്ചാം  ദിവസം

ശിമയോൻ, ശിശുവായ യേശുവിനെ മാതാപിതാക്കൾക്കൊപ്പം, ദേവാലയത്തിൽ വച്ച് കണ്ടുമുട്ടുന്നു (ലൂക്കാ 2 :25-38).

നമുക്കറിയാം പരിശുദ്ധ അമ്മയ്ക്ക് തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന സഹനവഴികളെ കുറിച്ച് ഒരു സൂചന ലഭിച്ചത്, നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ ‍തുളച്ചുകയറുകയും ചെയ്യും(ലൂക്കാ 2:35), എന്ന ശിമയോന്റെ വാക്കുകളിൽ നിന്നാണ്.

ശിമയോനെ കുറിച്ച് പറഞ്ഞിരിക്കുന്നത് , അവൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു.

ശിമയോന്റെ മൂന്ന് പ്രത്യേകതകൾ ഇവിടെ എടുത്ത് പറഞ്ഞിട്ടുണ്ട്, അവൻ നീതിമാനായിരുന്നു, ദൈവഭക്തനായിരുന്നു പരിശുദ്ധാത്മാവ് അവന്റെ മേൽ ഉണ്ടായിരുന്നു.

അതുപോലെ തന്നെ ശിമയോന്റെ ജീവിതത്തിന്റെ നിയന്ത്രണം പരിശുദ്ധാത്മാവിന്റെ കരങ്ങളിൽ ആയിരുന്നു. ആ സ്വരത്തെ ശിമയോൻ അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ദേവാലയത്തിലേക്ക് വന്നു എന്നതും, രക്ഷകനെ കാണുവാൻ കാത്തിരുന്നതും അത് വ്യക്തമാക്കുന്നു(2:26).

അതുപോലെ ഒരു വ്യക്തി പ്രവചിക്കുമ്പോൾ, അത് ദൈവത്തിൽ നിന്നാണെങ്കിൽ പ്രവചിച്ചത് സംഭവിക്കും. പരിശുദ്ധാത്മാവിൽ നിറഞ്ഞു ശിമയോൻ പ്രവചിച്ച കാര്യങ്ങൾ എല്ലാം സംഭവിച്ചു എന്ന് യേശുവിന്റെയും, മറിയത്തിന്റെയും ജീവിതത്തിൽ നാം കണ്ടു.

നമുക്ക് ശിമയോന്റെ ജീവിതം ഒരു മാതൃകയാക്കാം. ശിമയോനിൽ നിറഞ്ഞ പരിശുദ്ധാത്മാവേ , പരിശുദ്ധ അമ്മയിൽ നിറഞ്ഞ പരിശുദ്ധാത്മാവേ എന്നിലും നിറയണമേ, എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട ഒരു ജീവിതമായിരുന്നു ശിമയോന്റെത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.