ഡിജിറ്റല്‍ മേഖലയില്‍ പുതിയ വിപ്ലവവുമായി ഇന്ത്യ-യുഎസ്- ഇസ്രായേല്‍ സഹകരണം

ഡിജിറ്റല്‍ മേഖലയില്‍ പുതിയ വിപ്ലവവുമായി ഇന്ത്യ-യുഎസ്- ഇസ്രായേല്‍ സഹകരണം

ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ മേഖലയില്‍ ലോക ശക്തികളുമായി സഹകരിച്ച്‌ പുതിയ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. വികസന പ്രവര്‍ത്തനങ്ങളിലും പുതുതലമുറ സാങ്കേതിക വിദ്യകളിലും ഇന്ത്യയും ഇസ്രയേലും അമെരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അന്താരാഷ്ട്രതല വികസനത്തിനുള്ള യുഎസ് ഏജന്‍സി (യുഎസ്‌എഐഡി) ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ബോണി ഗ്ലിക് വ്യക്തമാക്കി. യുഎസിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാര്‍ ഈ സഹകരണത്തിന്റെ ഭാഗമാകും.

ശാസ്ത്ര- ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മൂന്നു രാജ്യങ്ങളും സഹകരിച്ചു നീങ്ങും. തന്ത്രപ്രധാന മേഖലകളിലെ സഹകരണം സംബന്ധിച്ച്‌ യുഎസ്- ഇന്ത്യ- ഇസ്രയേല്‍ ഫോറം കഴിഞ്ഞയാഴ്ച ചര്‍ച്ച ചെയ്‌തെന്നും ഗ്ലിക് ‌അറിയിച്ചു. ആദ്യ നടപടിയാണ് 5 ജിയിലെ സഹകരണം. സുതാര്യമായ 5 ജി കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക് ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും യുഎസ് ഉദ്യോഗസ്ഥന്‍.

2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ തുടങ്ങിവച്ച സാങ്കേതിക വിദ്യാ മേഖലയിലെ സഹകരണ നീക്കങ്ങളാണ് ത്രികക്ഷി വികസന സഹകരണത്തിലേക്ക് എത്തുന്നതെന്നും യുഎസ്‌എഐഡി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.